പ്രതീക്ഷയുടെ ഫോൺകോൾ......
ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഒരു വിളി പതിവുള്ളതാണല്ലോ! സംസാരിക്കാൻ ഒന്നുമില്ല എന്നാലും വിളിച്ച് ശബ്ദം കേട്ടില്ലേൽ ഒരു സമാധാനക്കേടാ.. .. .. ഫോൺ എടുത്തു വിളിച്ചു, പതിവുപോലെ വിളിച്ചപ്പോ കട്ട് ചെയ്തു. അപ്പൊ തന്നെ സൂചന കിട്ടി ആള് കഴിച്ചോണ്ട് ഇരിക്കുകയാണ്. ഇനി തിരിച്ചുവിളിക്കായുള്ള കാത്തിരിപ്പാണ്. ആ സമയം കൂട്ടുകാരുടെ ഇടയിൽ ഒന്ന് കറങ്ങിയടിച്ചു വരാം. പോകുവാണേലും കയ്യിൽ ഫോൺ ഉണ്ടാകും.
സജി പതിവുപോലെ അവന്റെ തള്ള് കഥകൾ പറഞ്ഞിരിക്കുന്നുണ്ട് സംഭവം കേട്ടിരിക്കാൻ നല്ല രസമാണ്, പക്ഷെ മനസ്സിലാകാത്തത് എവിടുന്ന് ഇങ്ങനെ നിമിഷനേരം കൊണ്ട് കഥകൾ ഉണ്ടാക്കുന്നു എന്നാണ്. ഇന്നത്തേത് സോമ്പി ആയിരുന്നു.
"എന്റെ ഒരു കൂട്ടുകാരൻ രാത്രി ബൈക്കിൽ പോക്കൊണ്ട് ഇരിക്കുവാർന്നു അവന്റെ വീടിനടുത്തുള്ള പാടത്തെത്തിയപ്പോൾ എന്തോ ഒരു അപാകത തോന്നി അവൻ വണ്ടിയുടെ സ്പീഡ് കുറച്ചു, പെട്ടന്ന് അവന്റെ ബൈക്കിന്റെ നേരെ ഒരാള് ബോധമില്ലാതെ ചാടി അവന്റെ നേരെ വന്ന് ആകെ മന്തി, മുഖത്തൊക്കെ കടിച്ചു. ഒരു കടി അവന്റെ കണ്ണിൽ ആയിരുന്നു. അവനെ ആശുപത്രിയിൽ ആക്കി, പരിക്ക് പറ്റിയ കണ്ണിലെ കാഴ്ച കുറഞ്ഞു എന്നാണ് പറയുന്നത്. ആ ചാടിയ പയ്യനില്ല അവൻ സോമ്പി ഡ്രഗ്ഗ് അടിച്ചട്ടുണ്ടാർന്നു. ഈ സാധനം ഇന്ത്യയിലും വന്ന് തുടങ്ങിയിട്ടുണ്ട്, ഇത് അടിച്ചാൽ ഒരു ബോധവും ഉണ്ടാകില്ല ഭയങ്കര അക്രമകാരി ആയിരിക്കും".
ഇതൊക്കെ കേട്ടിരുന്നപ്പോ ഞാൻ ചോദിച്ചു, "നീ ഇത് വാട്സ്ആപ്പിൽ കേട്ടതല്ലെടാ?"
അവൻ ഒന്ന് പരുങ്ങി, "ആ അതെ, പക്ഷെ അവൻ എന്റെ കൂട്ടുകാരൻ ആണ്".
"എടാ.. ... എടാ .. ... മതിയെടാ. ... . വീണിടത്ത് കിടന്ന് ഉരു.. ... .... "
അപ്പോഴേക്കും ഫോൺ ബെല്ലടിച്ചു
"ആ. ... ഫോൺ വന്നു. നിന്റെ ചെക്കൻ വിളിക്കുന്നു. ചെല്ല് അല്ലേൽ ആകെ വിഷമത്തിലാകും... . ഓടിക്കോ കണ്ടം വഴി".
ഫോൺ എടുത്തു, മറുതലക്കൽ ഒരു സ്ത്രീ ശബ്ദം, ഞാൻ ഒന്ന് പതറി.
"സിതാര അല്ലേ ?"
"അതെ. ആരാ?"
"ഞാൻ ശ്രീകാന്തിന്റെ അമ്മയാ"
എന്റെ സകല ബോധവും പോയി ഓഫീസാണ് എന്ന ചിന്ത ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി. ഇതൊക്കെ കണ്ടിരുന്ന എന്റെ കൂട്ടുകാർ ചോദിച്ചു
"ആ മതില് പൊളിച്ച് അപ്പറത്തേക്ക് കടക്കുമോ?"
അവസാനം ഈ വണ്ടി എവിടേലും നിക്കാൻ വേണ്ടി ഞാൻ ജനാലയിൽ പിടിച്ചു നിന്നു.
"ഹലോ, സിതാരയാണ് "
"അവൻ എന്നോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. ഫോട്ടോയും കാണിച്ചു തന്നു"
"മംമ്മ് "
"എനിക്ക് ഇഷ്ട്ടമായി. പിന്നെ അവന്റെ ഇഷ്ട്ടമാണല്ലോ പ്രധാനം, നിങ്ങൾ നല്ല രീതിയിൽ ഒത്തു പോയാൽ മതി."
"പിന്നെ. ... ശ്രീകാന്ത് ഒരു പാവമാണ് അവനെ വിഷമിപ്പിക്കരുത്!"
"അത് പിന്നെ എനിക്ക് അറിയാല്ലോ പാവമാണ് എന്ന്. ഞാനായി വിഷമിപ്പിക്കില്ല. "
"അത് കേട്ടാൽ മതി എനിക്ക്. ഞാൻ ശ്രീക്ക് ഫോൺ കൊടുക്കാം അവൻ ഇവിടെ മതി ..... മതി..... എന്നും പറഞ്ഞ് ആംഗ്യം കാണിക്കാ"
"ശരി എന്നാ. പിന്നെ വിളിക്കാം "
ഫോൺ ശ്രീകാന്തിന് കൊടുത്തു.
"ഹലോ"
"ശ്രീയേട്ടൻ എന്ത് പണിയാ കാണിച്ചത്. ചേട്ടന്റെ അമ്മയാണ് എന്ന് അറിഞ്ഞപ്പോ ഞെട്ടിപ്പോയി. ഒന്നും മിണ്ടാതെ മൂളിക്കൊണ്ട് ഇരിക്കാർന്നു"
അപ്പുറത്ത് നിന്ന് ചിരിക്കുന്നത് ഫോണിലൂടെ കേട്ടു.
"എന്തിനാ ചിരിക്കുന്നേ? ഇവിടെ എന്റെ പ്രാണൻ കത്തി. അല്ല! എപ്പോഴാ വീട്ടിൽ പോയത്, അതൊന്നും എന്നോട് പറഞ്ഞില്ലല്ലോ!"
ഇതെല്ലാം കേട്ട് ശ്രീകാന്ത് ഒരു ചിരിയോടെ പറഞ്ഞു,
"നീ ഒന്ന് അടങ്ങ്, ഞാൻ പറയാം. അമ്മ രണ്ട് മൂന്ന് ദിവസമായി ശ്രദ്ധിക്കുന്നു ഞാൻ ഫോണിൽ ബയങ്കര സംസാരം, രാത്രിയൊക്കെ വാതിൽ അടച്ചാൽ പിന്നെ ഊണും ഇല്ല ഉറക്കവും ഇല്ല! പിന്നെ അമ്മ വന്ന് കൊട്ടിവിളിച്ചാൽ അല്ലേ കഴിക്കുള്ളു, അപ്പൊ ഇന്ന് രാവിലെ അമ്മ ചോദിച്ചു ചുറ്റിക്കളിയും ഉണ്ടോ എന്ന്. പിന്നെ ഒന്നും മറച്ച് വെക്കാൻ നിന്നില്ല നടന്നത് വള്ളിപ്പുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു."
"ആ നന്നായി, ഒരു സൂചനയെങ്കിലും തരാർന്നു. ഒന്നും മിണ്ടാൻ പറ്റാണ്ട് വടി പോലെ നിക്കുവർന്നു."
"ആ... അത് സാരമില്ല ഇപ്പഴേ ഒന്ന് സോപ്പിട്ട് വെച്ചോ.... ഭാവിയിലെ അമ്മായിയമ്മ പോര് ഒഴിവാക്കാം."
"പിന്നെ..... അതും നോക്കിയിരിക്കല്ലേ ഞാൻ ....." "അയ്യോ!ഒരു കാര്യം ചോദിക്കാൻ മറന്നുപോയി.... ശ്രീയേട്ടന്റെ അമ്മയെ ഞാൻ എന്തു വിളിക്കും? അമ്മ എന്ന് വിളിക്കണോ അതോ ആന്റി എന്നോ ?"
"എന്താ? ആന്റിന്നോ? നീ ഇവിടെ വന്നിട്ട് ആന്റി എന്നും പറഞ്ഞാണോ വിളിക്കാൻ പോകുന്നേ ?"
"അല്ല"
"അപ്പൊ അമ്മ! എന്ന് വിളിച്ചാൽ മതി"
"ഓ... അങ്ങനെ വിളിച്ചോളാമേ!"
"എന്നാ ഞാൻ പോട്ടെ ഡ്യൂട്ടിക്ക് കേറാൻ ടൈംമായി"
"ശരി എന്നാ... രാത്രി വിളിക്കില്ലേ ?"
"വിളിക്കും"
ശ്രീകാന്ത് ഫോണിലൂടെ ഒരു ചുംബനം കൊടുത്ത് കട്ട് ചെയ്തു.
പതിവിലേറെ സന്തോഷത്തോടെ സിതാര തന്റെ ഡ്യൂട്ടിക്ക് തിരികെ കേറി......
ശുഭം......
Kollam
ReplyDeleteThank you
ReplyDeleteThis comment has been removed by the author.
ReplyDeleteSuper di
ReplyDelete